Sun. Aug 3rd, 2025

ശ്രീ മണികണ്ഠാ കാനന വാസാ കീര്‍ത്തനം Manikanda Kananavasa Ayyappa Devotional Song

manikanda kananavasa ayyappa devotional


മണികണ്ഠ കീര്‍ത്തനം  – ശ്രീ മണികണ്ഠാ കാനന വാസാ

മണികണ്ഠ കീര്‍ത്തനം 

ശ്രീ മണികണ്ഠാ കാനന വാസാ

ശ്രീ മണികണ്ഠാ കാനന വാസാ

മഞ്ഞുപുതയ്ക്കും മാമലമേട്ടില്‍ 

വന്യമൃഗാവലി മേയും കാട്ടില്‍ 

അനന്തകോടികള്‍ തേടിവരും നിന്‍

ആശ്രയ സദനം തേടി വരും 

ശ്രി മണികണ്ഠാ കാനന വാസാ

ശ്രി മണികണ്ഠാ കാനന വാസാ

അഴുതയില്‍ മുങ്ങി ഒരു ചെറു കല്ലും

കയ്യിലെടുത്ത് മല കയറി

കലിയുഗവരദാ കല്ലും മുള്ളും 

കാലിനു പ്രിയമാം പാദുകമാക്കി

കരളകമെരിയും കനലുകളൊക്കെ

തിരുപദമലരില്‍ ദക്ഷിണ വെയ്ക്കാന്‍

അനന്തകോടികള്‍ ഇവിടെ വരും 

ശരണ മന്ത്രം തൂകിവരും.

ശ്രീ മണികണ്ഠാ കാനന വാസാ

ശ്രീ മണികണ്ഠാ കാനന വാസാ

ശ്രീ മണികണ്ഠാ കാനന വാസാ കീര്‍ത്തനം Manikanda Kananavasa Ayyappa Devotional Song

പമ്പയിലെത്തി ഗം ഗണപതിയെ

കണ്ടുവണങ്ങി വലം വെച്ചു

പുണ്യമെഴുന്നൊരു പമ്പാ നദി തന്‍

കരയിലൊരുക്കിയുമൊരു സദ്യ

തുടരുകയല്ലോ കഠിന പഥത്തില്‍

ശരണം വിളികളില്‍ മലയാത്ര.

അനന്തകോടിതന്‍ മലയാത്ര 

അഭയം തേടും മലയാത്ര .

ശ്രീ മണികണ്ഠാ കാനന വാസാ

ശ്രീ മണികണ്ഠാ കാനന വാസാ

By uttu

Related Post

Leave a Reply

Your email address will not be published. Required fields are marked *